KOYILANDY DIARY.COM

The Perfect News Portal

സ്‌ക്കൂൾ ബസ് മറിഞ്ഞ് അപകടം 18 കുട്ടികൾക്ക് പരിക്ക്

സ്‌ക്കൂൾ ബസ് മറിഞ്ഞ് അപകടം, 18 കുട്ടികൾക്ക് പരിക്ക്. കൊല്ലം: മയ്യനാട് ഹയര്‍സെക്കൻഡറി സ്‌ക്കൂളിൻ്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൈലാപോരിനും ഉമയനല്ലൂരിനും ഇടയില്‍ കല്ലുകുഴിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു.

Share news