KOYILANDY DIARY.COM

The Perfect News Portal

17കാരിയെ തട്ടിക്കൊണ്ട് പോയതിന് പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ചത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍

കോഴിക്കോട്:  പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതിന് പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു. കോഴിക്കോട് ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ ഫയാസ് മുബീന്‍ എന്ന ഇരുപതുകാരനില്‍ നിന്നും പോലീസിന് ലഭിച്ച വിവരങ്ങളാണ് സിനിമാക്കഥയെ വെല്ലുന്നത്.

ഡിജെ ആണെന്ന് പറഞ്ഞ് ഫയാസ് എല്ലാവരെയും സ്വയം പരിചയപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഒരേ സമയം നിരവധി സ്ത്രീകളെ ഫയാസ് മുബീന്‍ സൗഹൃദം നടിച്ച്‌ പറ്റിക്കുകയായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത് തന്റെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡിജെ ലുക്കിലുള്ള ഫോട്ടോകളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുകയായിരുന്നു.

രണ്ടായിരത്തില്‍ അധികം സുഹൃത്തുക്കളാണ് ഫേസ്ബുക്കില്‍ ഫയാസിനുള്ളത്. കൂടുതലും പെണ്‍കുട്ടികളാണ്. നടന്മാരുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഫയാസിന്റെ ഫേസ്ബുക്കിലുള്ളത്. തട്ടിപ്പിലൂടെയാണ് ഇയാള്‍ ആഡംബര ജീവിതത്തിന് പണം കണ്ടെത്തിയിരുന്നത്.

Advertisements

ഒറ്റ നോട്ടത്തില്‍ വലിയൊരു പണക്കാരനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് ഫേസ്ബുക്കിലെ ഫയാസിന്റെ ചിത്രങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഫയാസിന്റെ വലയില്‍ വീണത്. ഫയാസിന്റെ പ്രൊഫൈലിലെ വ്യാജ വിവരങ്ങള്‍ കണ്ടും നേരിട്ടും നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ മോഷണകേസിലും ഇയ്യാള്‍ പ്രതിയാണ്.

മൂന്ന് മാസം മുന്‍പ് എറണാകുളത്ത് നിന്ന് ഫയാസും സുഹൃത്തും ചേര്‍ന്ന് ആഡംബര ബൈക്ക് മോഷ്ടിച്ചിരുന്നു. പിന്നീട് ഇതിലായിരുന്നു ഇരുവരുടെയും കറക്കം. പിടിക്കപ്പെടാതിരിക്കാന്‍ വ്യാജനമ്ബര്‍ പതിപ്പിച്ച്‌ ഓടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയാസിന്റെ കഥകള്‍ പൊളിയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *