16-ന് പെട്രോൾ പമ്പുകൾ രാജ്യ വ്യാപകമായി അടച്ചിടും

കൊച്ചി : ഇന്ധനവില പ്രതിദിനം പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെതാണ് തീരുമാനം. തീരുമാനം പിന്‍വലിക്കണമെന്നും പെട്രോള്‍ വില നിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് 24 മുതല്‍ അനിശ്ചിതകാല സമരവും തുടങ്ങും.
