KOYILANDY DIARY.COM

The Perfect News Portal

രാജസ്ഥാനിൽ 150 കിലോ അമോണിയം നൈട്രേറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

.

രാജസ്ഥാനിൽ 150 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടികൂടി. രാജസ്ഥാനിലെ ടോങ്കില്‍ വെച്ച് കാറിൽ നിന്നാണ് സ്ഫോടക വസ്തു പിടികൂടിയത്. ഇൻ്റലിജൻസ് വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ആണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിൽ യൂറിയ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു അമോണിയം നൈട്രേറ്റ് കണ്ടെടുത്തത്.

 

അതോടൊപ്പം 200 എക്‌സ്‌പ്ലോസീവ് ബാറ്ററികളും 1100 മീറ്റര്‍ ഫ്യൂസ് വയറുകളും പൊലീസ് കണ്ടെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അതേ സമയം പുതുവത്സരാഘോഷം കണക്കിലെടുത്തു ദില്ലി NCR മേഖലയിൽ കർശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Advertisements
Share news