KOYILANDY DIARY

The Perfect News Portal

സി.വി. ബാലകൃഷ്ണൻ കോൺഗ്രസ്സ് വിടാനൊരുങ്ങുന്നു..

പട്ടികയിൽ ഇടം കിട്ടിയില്ല… തുടർച്ചയായ അപമാനം.. കോൺഗ്രസ്സ് പ്രസ്ഥാനം വിടാനൊരുങ്ങി സി.വി. ബാലകൃഷ്ണൻ. അനുരഞ്ജനവുമായി നേതാക്കൾ.. രണ്ട് ദിവസം കാത്തിരിക്കാൻ ഡി.സി.സി.യും, കെ.പി.സി.സിയും ആവശ്യപ്പെട്ടു. കെ.പി.സി.സി.യുടെ അന്തിമ പട്ടികയിൽ ഇത്തവണയും കൊയിലാണ്ടിയിലെ സീനിയർ കോൺഗ്രസ്സ് നേതാവ് സി.വി. ബാലകൃഷ്ണന് പട്ടികയിൽ ഇടം കിട്ടാതായതോടെ അദ്ധേഹം കോൺഗ്രസ്സ് വിടാനൊരുങ്ങിയിരിക്കുകയാണെന്ന് ഡി.സി.സി. മുൻ ഭാരവാഹികൂടിയായ അദ്ധേഹവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. ഇപ്പോൾ അദ്ധേഹം ജില്ലാ കോൺഗ്രസ്സ് പഠനകേന്ദ്രം ഡയറക്ടർകൂടിയാണ്.

Read Also: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

മാധ്യമങ്ങളിലൂടെയാണ് ഇന്നലെ കെ.പി.സി.സിയുടെ പട്ടികയുടെ ലിസറ്റ് പുറത്ത് വന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ കോൺഗ്രസ്സിൻ്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അദ്ധേഹം സുഹൃത്തുക്കൾക്ക് പാർട്ടി വിടുമെന്ന് സന്ദേശം നൽകുകയായിരുന്നു. ഉടൻതന്നെ മാധ്യമങ്ങളെ കാണും എന്ന് വ്യക്തമാക്കുകയും ചെയ്തു.

Advertisements

രാഹുലിൻ്റെ യാത്ര തുടരുന്ന ഘട്ടത്തിൽ സംഭവം അറിഞ്ഞ് ഇന്ന് കാലത്ത് കെ.പി.സി.സി നിർദ്ദേശ പ്രകാരം ഡി.സി.സി. പ്രസിഡണ്ട് അഡ്വക്കറ്റ് കെ പ്രവീൺ കുമാർ അദ്ധേഹത്തിൻ്റെ വീട്ടിലെത്തി എറെ നേരം ചർച്ച നടത്തുകയുണ്ടായി. കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നും രണ്ട് ദിവസം കാത്തിരിക്കണമെന്ന അഭ്യർത്ഥനയുമായാണ് പ്രവീൺ മടങ്ങിയത്. മറ്റ് കെ.പി.സി.സി വക്താക്കളും അദ്ദേഹവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

എക്കാലത്തെയും കോൺഗ്രസ്സിൻ്റെ ഉറച്ച ശബ്ദമായിരുന്ന സി.വി. ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പലപ്പോഴായി ലിസ്റ്റിലുണ്ടായിരുന്നെങ്കിലും ഗ്രൂപ്പുകളുടെ കിടമത്സരത്തിനൊടുവിൽ ടിക്കറ്റ് തൊറിക്കുകയായിരുന്നു. എന്നിട്ടും കോൺഗ്രസ്സിൻ്റെ ഉറച്ച ശബ്ദമായി നിലകൊണ്ടെങ്കിലും തുടർച്ചയായ അപമാനം സഹിക്കാനാവുന്നില്ലെന്നാണ് അദ്ധേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതേ തുടർന്നാണ് അദ്ധേഹം രാജിയല്ലാതെ മറ്റ് മാർഗമില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് അറിയുന്നു. ഇനി കെ.പി.സി.സി.യുടെ അടുത്ത തീരുമാനത്തിനായി കാത്തിരിക്കുമോ എന്നറിയാൻ കുറച്ച്കൂടി കാത്തിരിക്കേണ്ടിവരും.