KOYILANDY DIARY.COM

The Perfect News Portal

ഖാദി ഓണംമേള കൂപ്പൺ നറുക്കെടുത്തു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2022ന്റെ ഭാഗമായി വിതരണം ചെയ്ത കൂപ്പണുകളുടെ നറുക്കെടുപ്പിന്റെ മൂന്നാംഘട്ടം കൊയിലാണ്ടിയിൽ നടന്നു. കണ്ണൂർ സർവ്വോദയ സംഘത്തിന് കീഴിലുള്ള കൊയിലാണ്ടി ടൗൺ വസ്ത്രാലയത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. സമ്മാനാർഹമായ കൂപ്പൺ 313074 എന്ന നമ്പറിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിച്ചു..

സംഘം സെക്രട്ടറി പി. പ്രസാദ്, എ.പി. ജയതിലകൻ, ജിഷ കെ, ജയശ്രീ, അൻവർ പയ്യോളി, ഷൈലജ, എന്നിവർ സംബന്ധിച്ചു. സപ്തംബർ 7 വരെ നടക്കുന്ന ഓണം മേളയുടെ സംസ്ഥാനതല മെഗാ നറുക്കെടുപ്പ് ഒക്ടോബർ 15ന് നടക്കും. ഒന്നാം സമ്മാനം 15 പവൻ സ്വർണ്ണ നാണയം, രണ്ടാം സമ്മാന 5 പവൻ സ്വർണ്ണ നാണയം, മൂന്നാം സമ്മാനം 1 പവൻ സ്വർണ്ണ നാണയം 14 പേർക്ക് (ജില്ലയിൽ ഒന്ന് വീതം) ലഭിക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *