KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ടൌൺഹാൾ കെട്ടിടത്തിലെ പാർക്കിംഗ് സ്ഥലം സ്വാകാര്യ സ്ഥാപനങ്ങൾക്ക് സ്റ്റാളുകൾ നടത്താൻ കൊടുക്കുന്നതിൽവ്യാപക പരാതി. നിന്ന് തിരിയാൻ ഇടമില്ലാതെ ട്രാഫിക് പ്രശ്നം കീറാമുട്ടിയായി നിൽക്കുന്ന കൊയിലാണ്ടി പട്ടണത്തിൽ ജനങ്ങൾക്ക് അൽപ്പം ആശ്വാസംകിട്ടുന്ന ഇടമാണ് ടൌൺഹാൾ അവിടെ ഇടക്കിടെ വൻ തുകവാങ്ങിയാണ് നഗരസഭ സ്റ്റാളുകൾക്ക് വിട്ട്കൊടുക്കുന്നത്. ഓരോ മേളയും ഓരോ മാസം നീണ്ടുനിൽക്കുമ്പോൾ ജനങ്ങൾക്ക് അങ്ങേയറ്റത്തെ പ്രയാസമാണ് ഉണ്ടാക്കുന്നത്. കൂടാതെ ടൌൺഹാളിലെ മറ്റു കച്ചവടക്കാർരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഹളിന് പുറത്ത് പാർക്ക് ചെയ്താൽ പോലീസിൻ്റെ പിടിയിലകപ്പെട്ട് വലിയ ഫൈൻ ഈടാക്കേണ്ടിയുംവരും.

ഹാൾ ബുക്ക് ചെയ്ത് മറ്റ് പരിപാടികൾ നടക്കുമ്പോൾ നിരവധി വാഹനങ്ങൾ കൂട്ടംകൂട്ടാമായാണ് ഇവിടെ നിർത്തിയിടുന്നത് ഇത് കച്ചവടത്തെ സാരമായി ബാധിക്കുന്നതായും ഉടമകൾ പറയുന്നു. ഒരു ദിവസത്തേക്ക് ഒരു സ്റ്റാളിൽ നിന്ന് പതിനയ്യായിരം രൂപയാണ് വാങ്ങുന്നത്. അങ്ങിനെ 50ൽ അധികം സ്റ്റാളുകളാണ് ഇവിടെ കച്ചവടം നടത്തുന്നത്. ഇതിൽ നിന്ന് ലക്ഷങ്ങളാണ് നഗരസഭ ഈടാക്കുന്നത്. എന്നാൽ പട്ടണത്തിലെ ട്രാഫിക് പ്രശ്നംപരിഹരിക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്നതാണ് കടുത്ത് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

ഇപ്പോൾ വീണ്ടും കുടുംബശ്രീ മേളയുടെ മറവിൽ ഒരു ട്രേഡ് യൂണിയൻ്റെ നേൃത്വത്തിൽ വീണ്ടും ഓണക്കാല മേള ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. യതൊരു മാനദണ്ഡവും പാലിക്കാതെയാണ് മേള നടത്താൻ നഗരസഭ അനുമതി നൽകിയതെന്നറിയുന്നു. നഗരസഭാ പരിധിയിലുള്ള സ്ഥലത്ത് മേള നടത്തണമെങ്കിൽ പരസ്യ അറിയിപ്പ് കൊടുത്തശേഷം ലേലം വിളിച്ച് മാത്രമേ അനുമതി നൽകാവു എന്നിരിക്കെ അതിന് തയ്യാറാകാതെ ചില തൽപ്പര കക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ നേരിട്ട് അനുമതി നൽകിയതായാണ് ആക്ഷേപം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *