കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസർക്ക് യാത്രയയപ്പ് നൽകി


കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസർക്ക് യാത്രയയപ്പ്.. കൊയിലാണ്ടി: കഴിഞ്ഞ നാല് വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന കൊയിലാണ്ടി നഗരസഭ ക്യഷി ഓഫീസർ ശുഭശ്രീക്ക് കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വർഷങ്ങളായി തരിശായി കിടന്ന കുറുവങ്ങാട് പാടശേഖരത്തിൽ കൈപ്പാട് കൃഷിയിറക്കാൻ നേതൃത്വം നൽകി. നഗരസഭയിലെ കക്കുളം പാടശേഖരമുൾപെടെയുള്ള കൃഷിയിടങ്ങളിൽ നെല്ല്, വാഴ, പച്ചക്കറി കൃഷിക്ക് ആവശ്യമായ പിന്തുണയും നിർദ്ദേശവും നൽകി.

നഗരസഭ കാർഷിക വിപണന കേന്ദ്രം യാഥാർത്ഥ്യമാക്കി, കർഷകർക്ക് താങ്ങും തണലുമായ ഒരു ജനകീയ ഓഫീസറാണ് ശുഭശ്രീ. കൃഷി ഭവനിൽ നടന്ന ചടങ്ങിൽ കൃഷിശ്രീ പ്രസിഡണ്ട് പ്രമോദ് രാരോത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ ഉപഹാരം കൈമാറി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ, ഹരീഷ് പ്രഭാത് തുടങ്ങിയവർ സംബന്ധിച്ചു. കൃഷി ഓഫീസർ ശുഭശ്രീ നന്ദി പറഞ്ഞു.


