കാഞ്ഞിലശ്ശേരി ക്ഷീരോത്പാദക സഹകരണ സംഘത്തിനു മുമ്പിൽ ധർണ

ചേമഞ്ചേരി: പാലിനും പാലുൽപന്നങ്ങൾക്കും കേന്ദ്ര സർക്കാർ ജി.എസ്സ്.ടി ഏർപ്പെടുത്തിയതിനെതിരെ കർഷസംഘം ചേമഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിലശ്ശേരി ക്ഷീരോത്പാദക സഹകരണ സംഘത്തിനു മുമ്പിൽ ധർണ സംഘടിപ്പിച്ചു. കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം ഇ. അനിൽകുമാർ ധർണ ഉദ്ഘാടനം ചെയ്തു. യു. സന്തോഷ് കുമാർ, രവിത്ത് കെ കെ, ക്ഷീര സംഘം പ്രസിഡണ്ട് മാധവൻ നമ്പീശൻ, ശശി അമ്പാടി, അശോകൻ മണാട്ട്, സ്വാമി ദാസൻ എന്നിവർ സംസാരിച്ചു.

