കോരപ്പുഴ ഗവ: ഫിഷറീസ് യു.പി. സ്കൂളിൽ ഡോ. എ.പി.ജെ. അബ്ദുൾകലാം ഓർമ്മദിനം

കോരപ്പുഴ: കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ മുൻ രാഷ്ട്രപതിയും പ്രശസ്തനായ മിസൈൽ സാങ്കേതിക വിദ്യാ വിദഗ്ധനുമായ എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമ്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ പ്രഭാഷണം, പ്രശസ്തമായ ഉദ്ധരണികൾ ശേഖരിക്കൽ, വീഡിയോ പ്രദർശനം, ചിത്ര രചന എന്നിവ നടന്നു. പ്രധാനാധ്യാപിക എൻ.വി മിനി അധ്യാപികമാരായ പൂർണ്ണിമ, പ്രബിഷ എന്നിവർ നേതൃത്വം നൽകി.

