സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുക

കോഴിക്കോട്: എഴുത്തുകാരിയും, പട്ടികജാതിക്കാരിയുമായ യുവതിയെ പീഡിപ്പിച്ച സംസ്ക്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രനെ പട്ടികജാതി/പട്ടികവർഗ്ഗ പീഡന നിയമ പ്രകാരം ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അംബേദ്കർ പീപ്പിൾസ് ഫെഡറേഷൻ ആവശ്യപ്പെട്ടു. സിവിക് ചന്ദ്രൻ്റെ പേരിൽ തുല്യമായ ഇത്തരത്തിൽ പല കേസ്സുകളും ഉയർന്ന് വരുന്നുണ്ട്.

ഇത് സംബന്ധിച്ച് എഴുത്ത്കാരിയായ യുവതി കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് രാമദാസ് വേങ്ങേരി പറഞ്ഞു. അതിനടെ അദ്ധേഹം ഒളിവിൽ പോയതായാണ് അറിയുന്നത്. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും അറിയുന്നു. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മോഹൻദാസ് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ പുല്ലാളൂർ, സുബ്രഹ്മണ്യൻ ഐക്കരപ്പടി, റാണി മുക്കം, രാജൻ പി പി, റഫീക്ക് പൂക്കാട്, തങ്കപറമ്പിൽ എന്നിവർ സംസാരിച്ചു.


