കണ്ണൂരിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ: ചിറക്കൽ ആർപ്പംതോട് റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. അലവിൽ നിച്ചുവയലിലെ രമ ഭവനിൽ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ വിദ്യാർഥിയാണ്. ശനിയാഴ്‌ച രാവിലെ ട്രെയിൻ കടന്നുപോകുന്നതിനാൽ ആർപ്പാംതോട് ലെവൽ ക്രോസ് അടച്ചിട്ടിരിക്കുകയായിരുന്നു. മുറിച്ച് കടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.

