കൊയിലാണ്ടിയിൽ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: കഞ്ചാവുമായി യുവാവ് പിടിയിൽ കുറുവങ്ങാട് കോടംതാർ കുനി വി.കെ. അഫ്സൽ (34) നെയാണ് കൊയിലാണ്ടി എസ്.ഐ. എം.എൽ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സ് ന് സമീപം വെച്ചായിരുന്നു അറസ്റ്റ്. പോലീസിനെ കണ്ട് പരുങ്ങിയപ്പോൾ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. വിൻ പ്പനക്കായി എത്തിയതായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

എ.എസ്.ഐ. അഷറഫ്, എസ്.സി.പി.ഒ. രാജേഷ്. തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. കൊയിലാണ്ടിയിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടമാണ്. കുട്ടികളെ ലക്ഷ്യമിട്ടാണ് മാഫിയ പ്രവർത്തിക്കുന്നത്. ഇതിനെതിരെ നഗരസഭയും, പോലീസും, നാട്ടുകാരും, എക്സൈസും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.


