മത്സ്യതൊഴിലാളികൾക്ക് മണ്ണെണ്ണയും ഡീസലും സബ്ബ്‌സിഡി നിരക്കിൽ അനുവദിക്കണം

കൊയിലാണ്ടി: ചേമഞ്ചേരി-മത്സ്യതൊഴിലാളികൾക്ക് മണ്ണെണ്ണയും ഡീസലും സബ്ബ്‌സിഡി നിരക്കിൽ അനുവദിക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇന്നത്തെ നിലയിൽ താങ്ങാൻ പറ്റാത്ത നിരക്കിലാണ് മണ്ണെണ്ണയും ഡിസലും ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പാവങ്ങളായ മത്സ്യതൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ അടിയന്തരമായി സബ്ബ്‌സിഡി നിരക്കിൽ ഇന്ധനം ലഭ്യമാക്കണമെന്ന് ഇരു സർക്കാരുകളോടും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൂക്കാട് എഫ്.എഫ്. ഹാളിൽ വി.വി. വിനായകൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.വി. ദാമോദരൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.എം. സുനിലേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.കെ. മോഹൻ, സിഐടിയു ഏരിയാ സെക്രട്ടറി എം.എ. ഷാജി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.


പുതിയ ഏരിയാ ഭാരവാഹികളായി ടി.വി. ദാമോദരൻ (പ്രസിഡണ്ട്), സി.എം. സുനിലേശൻ (സെക്രട്ടറി), ചോയിക്കുട്ടി (ട്രഷറർ) എന്നിവരെയും 35 അംഗ ഏരിയാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സമ്മേളനത്തിൽ സ്വാഗസതംഘം കൺവീനർ രാജൻ കൊളക്കാട് സ്വാഗതവും ട്രഷറർ ചാത്തുക്കുട്ടി നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് മത്സ്യതൊഴിലാളി യൂണിയൻ സിഐടിയുവിലേക്ക് വന്ന എഴുകുടിക്കൽ വി.പി. മണിയെ കെ. ദാസൻ പതാക കൈമാറി സ്വീകരിച്ചു.


