മത്സ്യബന്ധനത്തിനു പോയ വഞ്ചികൾ ശക്തമായ കാറ്റിൽ തകർന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ രണ്ട് വഞ്ചികളുടെ മേൽക്കൂര തകർന്നുയ ശക്തമായ കാറ്റിലും മഴയിലുമാണ് മേൽക്കൂര തകർന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. വൃന്ദാവൻ, കർണ്ണൻ എന്നീ വഞ്ചികളുടെ മേൽക്കൂരയാണ് തകർന്നത്. ശക്തമായ കാറ്റിൽ വഞ്ചി ആടിയുലഞ്ഞെങ്കിലും തൊഴിലാളികൾക്ക് ഒന്നും സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

