KOYILANDY DIARY.COM

The Perfect News Portal

ജലജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ നൽകിയത്‌ 1,39,933 കുടിവെള്ള കണക്‌ഷൻ

കോഴിക്കോട്‌: ജലജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ നൽകിയത്‌ 1,39,933 കുടിവെള്ള കണക്‌ഷൻ. 91,226 വീട്ടിൽ വെള്ളമെത്തി. 70 പഞ്ചായത്തുകളിലായി 4,60,000 കണക്‌ഷനാണ്‌ നൽകാനുള്ളത്‌. ഇതിൽ 86,222 വീട്ടിൽ നേരത്തെ കുടിവെള്ള കണക്‌ഷനുണ്ട്‌. അവശേഷിക്കുന്ന 3,45,443 വീട്ടിൽ ഒന്നര വർഷത്തിനകം ലഭ്യമാക്കും. 2024ൽ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.
ജില്ലയിൽ 3821.78 കോടി രൂപയുടെ പദ്ധതിക്കാണ്‌ ഭരണാനുമതി.
13 നിയമസഭാ മണ്ഡലങ്ങളിലും പ്രവൃത്തി പുരോഗമിക്കുകയാണ്‌. 18 പഞ്ചായത്തുകളിൽ പെരുവണ്ണാമൂഴിയിൽനിന്നാണ്‌ വെള്ളമെത്തിക്കുന്നത്‌. ഇവിടെ നൂറ്‌ എംഎൽടി ശേഷിയുള്ള പുതിയ പ്ലാന്റ്‌ സ്ഥാപിക്കും. കൂളിമാടുള്ള പ്ലാന്റിന്‌ സമീപം പുതിയ പ്ലാന്റ്‌ നിർമിക്കും. ജല അതോറിറ്റിയുടെ സ്ഥലത്ത്‌ സംഭരണി നിർമിച്ച്‌ കൂടുതൽ പഞ്ചായത്തുകളിലേക്ക്‌ വെള്ളമെത്തിക്കും.
കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഫണ്ട്‌ ഉപയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ ചെറുകിട പദ്ധതികൾ ആവിഷ്‌കരിച്ചപ്പോൾ കേരളം മാത്രമാണ്‌ ദീർഘകാല ആവശ്യം മുൻനിർത്തി ബൃഹദ്‌ പദ്ധതികൾ ആവിഷ്‌കരിച്ചതെന്ന്‌ ജില്ലാ ജല ശുചിത്വമിഷൻ മെമ്പർ സെക്രട്ടറി അരുൺകുമാർ പറഞ്ഞു.
Share news