”മഴ നനഞ്ഞൊരു മഞ്ഞവെയിൽ പോലെ” കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി; ഗ്രാൻമ ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന ഷൈനി കൃഷ്ണയുടെ മഴ നനഞ്ഞൊരു മഞ്ഞവെയിൽ പോലെ ” കവിതാ സമാഹാരം പ്രകാശനം ചെയ്തു. ഉച്ചക്ക് 3.30ന് കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കവി’ പി.’കെ. ഗോപി കവിയും എഴുത്തുകാരനുമായ സത്യചന്ദ്രൻ പൊയിൽക്കാവിന് പുസ്തകം കൈമാറി പ്രകാശം ചെയ്തു..

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. സോമൻ കടലൂർ, സതീഷ് കെ. സതീഷ്, എം. എം. ചന്ദ്രൻ മാസ്റ്റർ, സജീവൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. ഷൈനി കൃഷ്ണ മറുമൊഴി പ്രസംഗം നടത്തി.


