അഗ്നിപഥ് സൈനിക റിക്രൂട്ട്മെൻ്റ്: യുവാക്കൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മേലൂർ വിവേകാനന്ദ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അഗ്നിപഥ് സൈനിക റിക്രൂട്ട്മെൻ്റ് പ്രൊജക്ടിനെ കുറിച്ച് യുവാക്കൾക്കായി മാർഗ്ഗ നിർദ്ദേശ പരിപാടി സംഘടിപ്പിച്ചു. അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് ജനറൽ സിക്രട്ടറി മുരളിധർ ഗോപാൽ ഉൽഘാടനം ചെയ്തു വി.എം. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി..എം..ബാബു,ടി.സി.വിജയൻ, പ്രിയ ഒരുവമ്മൽ, കെ.പി.ഹരീഷ്, സംസാരിച്ചു.

