ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതി എ.ൽ. എസ്.എസ്, യു.എസ്.എസ്. അറബിക് അക്കാഡമി, സംസ്‌കൃതം മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ റസീന ഷാഫി അധ്യക്ഷത വഹിച്ചു. മെമ്പർ വത്സല. ടി വി. ചന്ദ്രഹാസൻ. മുനീർ കാപ്പാട് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം പി. മൊയ്‌ദീൻ കോയ സ്വാഗതവും തസ്‌ലീന കബീർ നന്ദിയും പറഞ്ഞു.

