കൊല്ലം നെല്ല്യാടി റോഡിൽ തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. നെല്ല്യാടി റോഡിൽ ബാബു മാസ്റ്റർ ബസ്സ് സ്‌റ്റോപ്പിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് റോഡിന് കുറുകെ തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് ഉൾപ്പെടെ തകർന്ന് വീണത്. നിരവധി വാഹനങ്ങളും ആളുകളും കടന്ന് പോകുന്ന വഴിയിലാണ് തെങ്ങ് വീണതും ത്രീഫേസ് ലൈൻ ഉൾപ്പെടെ തകരുന്ന സ്ഥിതിയുമുണ്ടായത്. വൻ അപകടമാണ് ഇതോടെ ഓഴിവായത്.

ഓടിക്കൂടിയ നാട്ടുകാർ പെട്ടന്ന് തന്നെ തെങ്ങ് മുറിച്ച് മാറ്റി റോഡിലെ തടസ്സങ്ങൾ നീക്കി. കെ.എസ്ഇബി അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പ്രദേശത്താകെ വെള്ളക്കെട്ടുണ്ടായിരുന്നു.


