നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാൻ പോയ 8 വയസ്സുകാരൻ മുങ്ങി മരിച്ചു

കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാൻ പോയ 8 വയസ്സുകാരൻ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിറിന്റെ മകൻ മുസമ്മിൽ (8) ആണ് മരിച്ചത്. പുളിയഞ്ചേരി യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഉമ്മ: ഹൈറുന്നിസ. സഹോദരങ്ങൾ: മുഹമ്മദ് മിഷാൻ, മുഹമ്മദ് മിൻഹജ്ജ്.

രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാര് പുഴയോരത്ത് നടത്തിയ തെരച്ചിലിലാണ് അവശനിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെയും അസി. സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെയും നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


