നവീകരിച്ച ടൗൺ ഹാൾ റിങ്ങ് റോഡ് തുറന്ന് കൊടുത്തു

കൊയിലാണ്ടി: നഗരസഭയുടെ വിഷു സമ്മാനമായി നവീകരിച്ച റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് ഏറെ പ്രാധാന്യമുള്ള ടൗൺ ഹാൾ റിങ്ങ് റോഡാണ് നഗര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി 8 ലക്ഷം രൂപ ചെലവിൽ വീതി കൂട്ടി മനോഹരമാക്കി നവീകരിച്ചത്. നേരത്തെ ഇവിടെ വീതി വളരെ കുറഞ്ഞ് യാത്രാക്ലേശം ഏറെ അനുഭവപ്പെട്ട റോഡായിരുന്നു.

നഗരസഭ അധ്യക്ഷ കെ.പി. സുധ റോഡ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഇ.കെ.അജിത്. കെ. ഷിജു, കെ.എ. ഇന്ദിര, നഗരസഭ കൌൺസിലർമാരായ പി. രത്ന വല്ലി, വി.പി. ഇബ്രാഹിം കുട്ടി, എ. ലളിത, കെ.കെ. വൈശാഖ്, സുമേഷ് എന്നിവർ സന്നിഹിതരായിരുന്നു.


