കെ വി തോമസിനെതിരെ നടപടി എടുക്കരുത്; പിന്തുണയുമായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ

കൊച്ചി: സിപിഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ മുതിർന്ന നേതാവ് കെ വി തോമസിനെതിരെ നടപടി എടുക്കരുതെന്ന് കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. ഒരു പ്രാദേശിക ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് എൽദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം.

മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സെമിനാറിൽ പങ്കെടുക്കന്നതിൽ തെറ്റില്ല. കെ വി തോമസിനെ സിപിഐ എം സമ്മേളനത്തിലേക്ക് ക്ഷണിക്കുമ്പോൾ അത് നിരുത്സാഹപ്പെടുത്തുകയോ പോകരുത് എന്ന് പറയുകയോ ചെയ്യേണ്ട കാര്യമില്ല. അവരുടെ വേദിയിൽ പോയി കോൺഗ്രസ് കാഴ്ചപാടുകൾ പറയാനുള്ള വേദിയായി കാണുകയാണ് വേണ്ടതെന്നും എംഎൽഎ പറഞ്ഞു.


