KOYILANDY DIARY.COM

The Perfect News Portal

മണിയൂർ ഇ. ബാലൻ ചരമ വാർഷികം: സ്വാഗതസംഘം രൂപീകരിച്ചു

പയ്യോളി : യുവകലാസാഹിതി സംസ്ഥാന വൈ . പ്രസിഡന്റും പ്രമുഖ സാഹിത്യകാരനുമായ മണിയൂർ ഇ ബാലന്റെ ഒന്നാം ചരമ വാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ പയ്യോളിയിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം തീരുമാനിച്ചു. മന്ത്രിമാർ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. നവാഗതരായ നോവലിസ്റ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന് ചടങ്ങിൽ അവാർഡ് നൽകും .

മണിയൂർ ഇ ബാലൻ ട്രസ്റ്റ് വൈസ് ചെയർമാൻ വി എം ഷാഹുൽ ഹമീദ് അധ്യക്ഷ നായിരുന്നു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ഡോ . ശശികുമാർ പുറമേരി, പി ബാലഗോപാലൻ നമ്പ്യേരി ചന്ദ്രൻ, വിനീത് തിക്കോടി, കെ പ്രദീപ്, കെ ശശിധരൻ സംസാരിച്ചു.

ഭാരവാഹികളായി പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് (ചെയർമാൻ), ഇ അജിത്ത്, റസിയാ ഫൈസൽ (വൈ . ചെയർമാൻമാർ), കെ ശശിധരൻ (ജനറൽ കൺവീനർ), ഇ വി വാസു, പി ബാലറാം (ജോ . കൺവീനർമാർ ), വി എം ഷാഹുൽ ഹമീദ് (ഖജാൻജി) എന്നിവരെ തെര ഞ്ഞെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *