KOYILANDY DIARY.COM

The Perfect News Portal

അവാർഡ് ജേതാക്കളെ അനുമോദിച്ചു

കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി. സ്കൂളിലെ ഇൻസ്പയർ അവാർഡ് ജേതാക്കളെ അനുമോദിച്ചു. ജി.എഫ്. യു.പി സ്കൂളിൽ നിന്നും ഭാരത സർക്കാരിന്റെ ഇൻസ്പയർ അവാർഡ് കരസ്ഥമാക്കി നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്. വിരുന്നുകണ്ടി ഷൈജു സീമ ദമ്പതികളുടെ മകൻ വിവേക്, തെക്കേ തലപ്പറമ്പിൽ അഭിലാഷ് സ്വരൂപ റാണി ദമ്പതികളുടെ മകൻ അഖിൻ കൃഷ്ണ എന്നിവരാണ് അവാർഡിന് അർഹരായത്. പ്രധാനാധ്യാപകൻ എൻ.എം. സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.

ശാസ്ത്രരംഗത്തെ നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത സർക്കാർ നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ് ലഭിക്കുന്നവർക്ക് പതിനായിരം രൂപയാണ് സമ്മാനമായി ലഭിക്കുക. കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധ. പി.പി. അനുമോദന പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ വി.കെ. സുധാകരൻ, വൈശാഖ് എന്നിവർ മുഖ്യാതിഥികളായി. എസ്.എം.സി. ചെയർമാൻ രാജീവൻ ഉപഹാര സമർപ്പണം നടത്തി. എസ്.എസ്.ജി ചെയർമാൻ ശശിധരൻ, പി.ടി.എ വൈസ് പ്രസിഡണ്ട് നവീൻ  എന്നിവർ സംസാരിച്ചു. യു. ഷമീന ടീച്ചർ സ്വാഗതവും ഇൻസ്പയർ അവാർഡ് ഗൈഡ് എ.കെ. അനില ടീച്ചർ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *