KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ ഇന്ന് വലിയ വിളക്ക്

കൊയിലാണ്ടി: കാളിയാട്ട മഹോൽസവ ലഹരിയിൽ പിഷാരികാവിലമ്മയ്ക്ക് ഇന്ന് വലിയ വിളക്ക്. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് അമ്മ എഴുന്നള്ളും. കാലത്ത് മന്ദമംഗലത്തു നിന്നുള്ള ഇളനീർ കുല വരവും, കൊല്ലത്ത് അരയൻ്റ വെള്ളിക്കുട വരവ്,  കൊല്ലൻ്റെ തിരുവായുധ വരവ്, മറ്റ് അവകാശവരവുകളും പ്രസിദ്ധമായ വസൂരി മാലവരവും ക്ഷേത്രസന്നിധിയിലെത്തും. ഉച്ചക് മൂന്നു മണിയോടെ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ, അവകാശ വരവുകളും ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നതോടെ കാവും പരിസരവും, ഭക്തജന സാഗരമായി മാറും. രാത്രി 11 മണിക്കാണ് പിഷാരികാവിലമ്മ പുറത്തെഴുന്നള്ളുക.

സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് താളവാദ്യ’ നാദസ്വരമേളത്തോടെയും, ആർപ്പുവിളികളോടെ ഗജവീരൻമാരുടെ അകമ്പടിയോടെയുള്ള പുറത്തെഴുന്നള്ളിപ്പ് തുടർന്ന് വാദ്യകുലപതികളായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, കലാമണ്ഡലം ബലര മൻ,കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ, ഉള്ളിയേരി ശങ്കര മാരാർ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, വെള്ളിനേഴി ആനന്ദ്, മട്ടന്നൂർ ശ്രീകാന്ത്, ശ്രീരാജ്, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ ,വെള്ളിനേഴി രാം കുമാർ, പനമണ്ണ മനോഹരൻ, ശുകപുരം രഞ്ജിത്, തുടങ്ങി നൂറ്റി അൻപതോളം വാദ്യകലാകാരൻമാർ രണ്ട് പന്തിയിലായി അണിനിരന്ന് പഞ്ചാരി മേളപ്പെരുക്കം തീർക്കും, മൂന്നു തവണ ക്ഷേത്ര വലം വെച്ച്പുലർച്ചെ എഴുന്നള്ളിപ്പ് വാളകം കൂടും.

Share news

Leave a Reply

Your email address will not be published. Required fields are marked *