പതിനായിരം രൂപയടങ്ങിയ പേഴ്‌സും രേഖകളും നഷ്ടപ്പെട്ടു

കൊയിലാണ്ടി: (26/02/2022) പതിനായിരം രൂപയടങ്ങിയ പേഴ്‌സും രേഖകളും നഷ്ടപ്പെട്ടതായി പരാതി. വടകരയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കൊയിലാണ്ടി സ്റ്റേഷനിൽ പരാതി നൽകിയത്. പതിനായിരം രൂപയടങ്ങുന്ന പേഴ്‌സും ആധാർ കാർഡ്, പാൻകാർഡ്, എടി.എം. കാർഡ് എന്നിവയാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി കോതമംഗലം പുത്തൻ വളപ്പിൽ അനിഷയുടെതാണ് നഷ്ടപ്പെട്ട പണവും പേഴ്‌സും. ഇന്ന് കാലത്ത് 8.30നായിരുന്നു വടകരയി നിന്ന് KSRTC ബസ്സിൽ യാത്ര ചെയ്തത്. കണ്ടു കിട്ടുന്നവർ 8156902964 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചിരിക്കുന്നു. കോഴിക്കോട് സ്‌റ്റേഷനിൽ പരാതി കൊടുത്തതായി ഇവർ അറിയിച്ചു.

