കേന്ദ്ര തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷക തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു., കർഷക സംഘം എന്നീ സംഘടനകൾ ചേർന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി എ.എം.സുഗതൻ ഉദ്ഘാടനം ചെയ്തു. പന്തലായനി ബോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കെ.എസ്.ഖെ.ടി.യു. നേതാവുമായ പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സി. അശ്വിനിദേവ്, എ.സി. ബാലകൃഷ്ണൻ, കെ.സത്യൻ, ടി.വി.ഗിരിജ, എം.എ.ഷാജി, എം.എം. രവീന്ദ്രൻ, പി.കെ. ഭരതൻ എന്നിവർ സംസാരിച്ചു.

