ഞങ്ങൾക്ക് അടിപ്പാത തന്നേ തീരു..

കൊയിലാണ്ടി: പൊയിൽക്കാവ്- ഞങ്ങൾക്ക് അടിപ്പാത തന്നേ തീരു.. അടിപ്പാത അനിവാര്യമെന്ന് വിദ്യാർത്ഥികൾ. പ്രതിഷേധവുമായി വിദ്യാർത്ഥികളുടെ പ്രതിഷേധ കത്ത്. പൊയിൽക്കാവ് യു .പി / ഹൈസ്ക്കുൾ / ഹയർ സെക്കണ്ടറികളിലായി 3000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിൽ 2500 വിദ്യാർത്ഥികളും വരുന്നത് ഈ ഒരൊറ്റ വഴിയിലൂടെയാണ്. ”പ്രസ്തുത മാർഗ്ഗം അടഞാൽ ഞങ്ങളുടെ പOനം തടസ്സപ്പെടും, ഈ വസ്തുത വെച്ചു കൊണ്ട് ദേശീയപാത പ്രൊജക്ട് ഡയരക്ടർക്ക് യു.പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ പൊയിൽക്കാവ് ടൗണിൽ കത്ത് പോസ്റ്റ് ചെയ്ത് പ്രതിഷേധിച്ചു. ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കും എന്ന പ്രതീക്ഷയിൽ.

