ജാഗ്രത സമിതി പരിശീലന പരിപാടി അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന വനിത കമ്മീഷൻ നഗരസഭയുമായി ചേർന്ന് ജാഗ്രത സമിതി പരിശീലന പരിപാടി നടത്തി. സാമൂഹ്യ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിന് ലക്ഷ്യം വെക്കുന്ന പരിശീലനം വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ കെ.പി. സുധ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ. സത്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ഷിജു, ഇ.കെ. അജിത്, കെ.എ. ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, രജീഷ് വെങ്ങളത്തുകണ്ടി, കില ആർ.ഡി സാജിത, സി. സബിത, നീലിമ, ഗീത എന്നിവർ സംസാരിച്ചു.

