ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ച വാഹനം പോലീസ് കണ്ടെത്തി
കൊയിലാണ്ടി: ദേശീയ പാതയിൽ കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ച വാഹനം പോലീസ് കണ്ടെത്തി. KL 63.G. 5617 നമ്പർ മിൽക്ക് വണ്ടിയാണ് ഇടിച്ച് തെറിപ്പിച്ചത്. 20 ന് ഞായറാഴ്ച രാവിലെയാണ് കോടതിക്ക് മുൻവശം വെച്ച ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ചത് ആ സമയം വാഹനങ്ങൾ വരാതിരുന്ന കൊണ്ട് അപകടം ഒഴിവാകുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ നമ്പർ കൃത്യമായി കണ്ടിരുന്നില്ല. ഇത് കൊണ്ട് തന്നെ പോലീസിന് വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടയിൽ കൊയിലാണ്ടി ട്രാഫിക് എസ്.ഐ.മാരായ വി.എം.ശശിധരൻ, എൻ. ബിന്ദു കുമാർ, എസ്.സി.പി.ഒ.പി. ശ്രീജിത്ത്, ഹോം ഗാർഡ് രവീന്ദ്രൻ തുടങ്ങിയവർ വടകരയിലെ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ പാലുമായി പോകുന്ന വാഹനം പരിശോധിക്കുകയായിരുന്നു. അന്വേഷണത്തിൽ മറ്റൊരു മിൽക്ക് കണ്ടയ്നറാണ് ഇടിച്ചതെന്ന് തെളിഞ്ഞു. ബുധനാഴ്ച രാവിലെ വാഹനം മിൽക്കുമായി പോകുമ്പോൾ പിടികൂടുകയായിരുന്നു. സി.ഐ. എൻ. സുനിൽകുമാറിൻ്റെ നിർദേശപ്രകാരം പാൽ ഇറക്കിയതിനു ശേഷം ഡ്രൈവറോടും, ഉടമയോടും, സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഞായറാഴ്ചരാവിലെ പോകുമ്പോൾ ടയർ ഡിവൈഡറിൽ ഉരഞ്ഞ് പോകുകയായിരുന്നു എന്നാണ് പറയുന്നത്.


