കൊയിലാണ്ടി: യുവതിയെ കാണാതായതായി പരാതി. കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ വിപിൻ എന്നയാളുടെ ഭാര്യ അഭിരാമി (23) യെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മുതലാണ് കാണാതായതെന്ന് വീട്ടുകാർ പറഞ്ഞു. ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നകിയിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമായി നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.