കൊയിലാണ്ടി നഗരത്തിലെ ട്രാഫിക് ഡിവൈഡർ ലോറി ഇടിച്ച് തെറിപ്പിച്ച നിലയിൽ

കൊയിലാണ്ടി നഗരത്തിലെ ട്രാഫിക് ഡിവൈഡർ ലോറി ഇടിച്ച് തെറിപ്പിച്ച് നിലയിൽ. നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കോടതിക്ക് മുമ്പിൽ നിന്ന് താലൂക്കാശുപത്രി വരെ മണൽ ചാക്ക് നിറച്ച ഡിവൈഡർ മാറ്റി പകരം കോൺഗ്രീറ്റ് ഡിവൈഡർ സ്ഥാപിച്ചത്. മൂന്ന് ആഴ്ചക്ക് ശേഷമാണ് ഇന്ന് കാലത്ത് ലോറി ഇടിച്ച് തെറിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇടിച്ച ലോറി നിർത്താതെ പോയതായാണ് അറിയുന്നത്.

ഇതോടെ റോഡിലേക്ക് തെന്നി മാറിയ ഡിവൈഡറുകൾ കൊയിലാണ്ടി ട്രാഫിക് പോലീസ് എസ്.ഐ ബിന്ദു കുമാറിന്റെ നേതൃത്വത്തിൽ ഹോം ഗാർഡ് സുരേഷ് ടി ഉൾപ്പെടെ നാട്ടുകാരുടെയും ഡ്രൈവർമാരുടെയും സഹായത്തോടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുനസ്ഥാപിച്ചത്. രണ്ടാഴ്ച മുമ്പ് ക്രൈയിൻ ഉപയോഗിച്ചാണ് കരാർ തൊഴിലാളികൾ ഡിവൈഡർ സ്ഥാപിച്ചത്. ഇത് മാറ്റിയിടാൻ നന്നേ പ്രയാസപ്പെട്ടതായി ട്രാഫിക് എസ്.ഐയും നാട്ടുകാരും പറഞ്ഞു. ദേശീയ പാത എക്സി.എഞ്ചിനീയർ ജാഫർ കോൺട്രാക്ടർമാരെ ബന്ധപ്പെട്ട് ബീമുകൾ പുന:സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഫോട്ടോ. ബൈജു എംപീസ്.



