കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം സമാധാനത്തിന് ആഹ്വാനം ചെയ്തു
കൊയിലാണ്ടി: ക്ഷേത്ര പൂജാരിയും, ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ ആക്രമിച്ച സംഭവത്തെ തുടർന്ന് കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം ചേർന്നു. സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തു. അക്രമത്തെ യോഗം അപലപിച്ചു. യോഗ തീരുമാനങ്ങൾ അക്രമികൾക്കെതിരെ മുഖം നോക്കാെതെ നടപടിയെടുക്കും. സമാധാനം പാലിക്കാനുള്ള നീക്കത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചു. പ്രദേശത്ത് മൂന്നു മാസത്തേക്ക് മത സംഘടനകളും, രാഷ്ട്രീയ പാർട്ടികളും, പൊതുയോഗമോ പ്രകടനമോ നടത്താൻ പാടില്ല. സോഷ്യൽ മീഡിയ വഴി പ്രകോപനപരമായ കുപ്രചരണങ്ങൾ നടത്തിയാൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. യോഗത്തിൽ കാനത്തിൽ ജമീല എം.എൽ.എ, അദ്ധ്യക്ഷത വഹിച്ചു. വടകര ആർ.ഡി.ഒ. ബിജു. തഹസിൽദാർ സി.പി. മണി, ഡി.വൈ.എസ്.പി. അബ്ദുൾ ഷെരീഫ് കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട്. ഷിബ മലയിൽ, നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. ചന്ദ്രൻ (സി.പി.എം), കെ.പി.വിനോദ് കുമാർ ‘ (കോൺഗ്രസ്സ് ), എസ്.ആർ. ജയ് കിഷ്, വി.കെ. ജയൻ, (ബി.ജെ.പി.) പി.ടി. ശ്രീലേഷ്, (ആർ.എസ്.എസ്.), വി.പി. ഇബ്രാഹിംകുട്ടി, എ. അസീസ്, (ഐ.യു.എം.എൽ), ഇസ്മായിൽ തമ്മന, റിയാസ് (എസ്.ഡി.പി.ഐ). സി.പി. ശ്രീനിവാസൻ (അരയ സമാജം), അബ്ദുള്ള പി.സി. (പള്ളി കമ്മിറ്റി) കെ. ഗീതാനന്ദൻ, കെ.ടി.എം.കോയ, പി കെ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.


