12 കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു

തൊടുപുഴ: വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന 12 കിലോ ഉണക്ക കഞ്ചാവുമായി രണ്ട് പേരെ കേരള ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ഫോഴ്സ് ഇടുക്കിയില്‍ അറസ്റ്റ് ചെയ്തു.പണിക്കന്‍കുടി മുനിയറയില്‍ വച്ചാണ് രണ്ടംഗ സംഘം പിടിയിലായത്.വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തി വന്നിരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കട്ടപ്പന എഴുകുംവയല്‍ സ്വദേശികളായ തോണിപ്പാറയില്‍ സോജന്‍, കീച്ചേരിയില്‍ ആന്റണിയെന്നിവരെയാണ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ഫോഴ്സ് മുനിയറയില്‍ നിന്നും കഞ്ചാവുമായി പിടികൂടിയത്.
കട്ടപ്പനയില്‍ നിന്നും കഞ്ചാവുമായി സ്്കൂട്ടറില്‍ മുനിയറക്ക് വരുന്നതിനിടയില്‍ മുനിയറ പെരിഞ്ചാന്‍കുട്ടി റോഡില്‍ വച്ച് പോലീസ് നാടകീയമായി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതികള്‍ കൈവശം സൂക്ഷിച്ചിരുന്ന ആറ് കിലോ വീതം തൂക്കമുള്ള രണ്ട് കഞ്ചാവ് പൊതികളും പോലീസ് പിടിച്ചെടുത്തു.വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന സംഘങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച കേരള ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ഫോഴ്സ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ മേഖലകളില്‍ പരിശോധന നടത്തി വന്നിരുന്നു.

വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പനയില്‍ സജീവമായ സോജന്റെ നേതൃത്വത്തില്‍ മുനിയറ വഴി കഞ്ചാവ് കടത്തുന്നതായുള്ള സൂചനയാണ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ഫോഴ്സിന് സഹായകരമായത്.തമിഴ്നാട്ടില്‍ നിന്നും മൊത്തമായി വാങ്ങികൊണ്ടുവന്നവയില്‍ ശേഷിച്ച ഭാഗമാണ് സ്്കൂട്ടറിലുണ്ടായിരുന്നതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ കഞ്ചാവ് കണ്ടെത്താനായില്ല.വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കി വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇടുക്കിയിലെ കട്ടപ്പന,പണിക്കന്‍കുടി, മുരിക്കാശ്ശേരി, മുനിയറ,പാറത്തോട് എന്നിവിടങ്ങളിലെ സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളെയാണ് വില്‍പ്പന സംഘം ലക്ഷ്യം വച്ചിരുന്നതെന്ന സൂചനയും പോലീസ് നല്‍കി.

