ഇന്തോ-പാക് യുദ്ധം: ഡിസംബർ 16 വിജയ് ദിവസ് ആഘോഷം നടന്നു
കൊയിലാണ്ടി: 1971-ലെ ഇന്തോ-പാക് യുദ്ധ വിജയദിനമായ ഡിസംബർ 16 വിജയ് ദിവസ് ആഘോഷം നടന്നു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ മഹാത്മജി പ്രതിമയക്ക് സമീപം നടത്തിയ ആഘോഷം ക്യാപ്റ്റൻ ഡോ. കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരൻ അധ്യക്ഷനായി. ധീര ജവാന്മാരെ മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. ബാലകൃഷ്ണൻ ആദരിച്ചു.

സുബേദർ മേജർ നാരായണൻ, നായക് സുബേദർ കെ.കെ. നായർ, സുബേദർമാരായ നാരായണൻ പറോളി, കെ. രാഘവൻ, ഹവിൽ ദാർമാരായ പി. പ്രേമാനന്ദൻ, പി.കെ. ശങ്കരൻ, സി. കെ. വേണുഗോപാൽ, നായക് പി.വി. ദാമോദരൻ നായർ, കോർപ്പറൽ ടി.കെ. ശ്രീധരൻ നായർ, സൈനികരായ ടി.കെ. ഗോപാലൻ, ടി. ഹരിദാസൻ, ഗോപാലൻകുട്ടി നായർ, മാധവൻ നായർ എന്നിവരെ ആദരിച്ചു.


