KOYILANDY DIARY.COM

The Perfect News Portal

കാശിയിൽ നടപ്പിലാക്കിയ 1000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കാശിയിൽ നടപ്പിലാക്കിയ 1000 കോടിയുടെ വികസന പദ്ധതികളുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനമന്ത്രി  നിർവ്വഹിച്ചു. ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടാണിത്. പവിത്രമായ ഗംഗാതീരവുമായി ബന്ധിപ്പിക്കുന്ന 320 മീറ്റർ നീളമുള്ള നടപ്പാത, അത്യന്താധുനികമായ സാങ്കേതിക സഹായത്തോടു കൂടിയ  വരാണസിയുടെ ചരിത്രം ഓതുന്ന മ്യൂസിയം, വിപുലമായ ലൈബ്രറി, ഗസ്റ്റ് ഹൗസ്,  തീർത്ഥാടകർക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് ബൃഹത്തായ ഈ വികസന പദ്ധതി.

ഉൽഘാടനത്തോടുബന്ധിച്ച് ഭാരതത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി തൽസമയം കാണാനുള്ള സൗകര്യമൊരുക്കി. കൊയിലാണ്ടി ചെറിയ മങ്ങാട് ദുർഗ്ഗാദേവി ക്ഷേത്രത്തിനു സമീപം നടന്ന പരിപാടി ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ്കിഷ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ ശശി കമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രഷറർ വി.കെ ജയൻ, വായനാരി വിനോദ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ.വി സുരേഷ്, വൈശാഖ് കെ, ഒ. മാധവൻ, വി.കെ മുകുന്ദൻ അമൽ ഷാജി എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *