മയക്കു മരന്നുമായി യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: മയക്കു മരന്നുമായി യുവാക്കളെ എക്സൈസ് അറസ്റ്റ്ചെയ്തു. 34 പൊതി ബ്രൗണ്‍ഷുഗറുമായി പന്തീരാങ്കാവ് സ്വദേശി വടക്കേചെറങ്ങോട്ട് എം.വി. ഷിജു, ഒളവണ്ണ സ്വദേശി പൊക്കുന്ന് തയ്യില്‍ത്താഴം സാക്കിര്‍ മന്‍സിലില്‍ മുഹമ്മദ് റിജാസ് എന്നിവരാണ് പിടിയിലായത്.ചാലപ്പുറം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബ്രൗണ്‍ഷുഗര്‍ 2.1 ഗ്രാം ഉണ്ട്. മുംബൈയില്‍നിന്ന് ലഹരി വാങ്ങി നഗരത്തിലും സമീപ പ്രദേശങ്ങളിലും വില്‍ക്കുകയാണ് ഇവരുെട രീതിയെന്നും ലഹരിയുടെ ഉറവിടം സംബന്ധിച്ച് എക്സൈസ് സൈബര്‍ വിങ്ങുമായി അന്വേഷിച്ചുവരുകയാണെ ന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ ഒന്നരലക്ഷത്തോളം രൂപ വിലവരും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡ് െചയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത് ബാബുവിെന്റ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ അനില്‍ദത്ത് കുമാര്‍, എം. സജീവന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. ഗംഗാധരന്, ടി.വി. റിഷിത്ത് കുമാര്‍, എന്‍.കെ. യോഗേഷ് ചന്ദ്ര, ഡി.എസ്. ദിലീപ്കുമാര്, ആര്. രഞ്ജിത്ത്, എം.ഒ. റജിന്, ഡ്രൈവര്‍ എം.എം. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


