നടനപ്രഭ നിർമ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് സതി കിഴക്കയിൽ നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കീറക്കാട്ട് സുരേഷ് ബാബുവിൻ്റെ സ്മരണാർത്ഥം “നടനപ്രഭ’ നിർമ്മിച്ച ബസ് വെയ്റ്റിങ്ങ് ഷെഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ നാടിന് സമർപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം. ഷീല അധ്യക്ഷത വഹിച്ചു. വി.കെ. ബാലരാമൻ, നടനപ്രഭ പ്രസിഡണ്ട് ടി.കെ. പ്രിയരഞ്ജൻ, സെക്രട്ടറി കെ.ടി. വിനോദ് എന്നിവർ സംസാരിച്ചു.

