നഗരസഭയില്‍ കോംപ്ലിക്കേഷന് ഫ്രീ ഡയബെറ്റിസ് പദ്ധതിയ്ക്കു തുടക്കമായി
വടകര: നഗരസഭയില്‍ കോംപ്ലിക്കേഷന് ഫ്രീ ഡയബെറ്റിസ് പദ്ധതിയ്ക്കു തുടക്കമായി. ഏയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ ഡയമണ്ട് ഹെല്‍ത്ത് കെയറും ബെസ്റ്റ് എയ്ഡ് ഡയബെറ്റിസ് കെയറും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച വോളന്റിയര്‍മാരിലൂടെ റെസിഡന്റ്സ് അസോസിയേഷന്, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും പ്രമേഹത്തെ ചെറുക്കാനുള്ള ബോധവത്കരണം. പദ്ധതിയുടെ ഉദ്ഘടനം കെ.കെ.രമ എം.എല്‍.എ നിര്‍വഹിച്ചു.

പ്രമേഹദിന സന്ദേശവുമായി ഏഞ്ചല്‍സിന്റെയും കേരള എമര്‍ജന്‍സി ടീമിന്റെയും വോളന്റിയര്‍മാര്‍ നഗരത്തില്‍ ബ്ലൂ ബൈക്ക് റാലി നടത്തി. വടകര സബ് ഇന്‍സ്പെക്ടര്‍ രേഷ്മ ഫ്ലാഗ് ഓഫ് ചെയ്തു. സാന്‍ഡ് ബാങ്ക്സില്‍ ഒരുക്കിയ ക്യാമ്പയിനില്‍ ഏഞ്ചല്‍സ് സംസ്ഥാന ഡയറക്ടര്‍ ഡോ. കെ.എം. അബ്ദുള്ള അദ്ധ്യക്ഷ്യത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ. സതീശന് മുഖ്യാതിഥിയായിരുന്നു.


ഡോ.മുഹമ്മദ് അഫ്രോസ് വിഷയം അവതരിപ്പിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി ശ്രീജേഷ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പി.വിജിത്ത് കുമാര്‍, കോസ്റ്റല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഫീബ്, കെ.കെ മുനീര്‍, കെ.ചന്ദ്രന്, പി.പി സത്യനാരായണന് എന്നിവര്‍ സംസാരിച്ചു.


