KOYILANDY DIARY

The Perfect News Portal

ചിറക്കൽ കാളിദാസന് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി: ബ്രഹ്മാണ്ഡ ചലച്ചിത്രമായ ബാഹുബലിയിലൂടെ പ്രസിദ്ധനായ ഗജരത്നം ചിറക്കൽ കാളിദാസൻ കൊയിലാണ്ടിയിലെത്തി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് പിഷാരികാവിലമ്മയുടെ തിടമ്പേറ്റാനാണ് കാളിദാസൻ്റ കൊയിലാണ്ടിയിലെ നിയോഗം. കേരളത്തിലെ ഗജവീരൻമാരിൽ സൗന്ദര്യത്തിലും വലുപ്പത്തിലും മൂന്നാമനാണ് കാളിദാസൻ.

ബുധനാഴ്ച രാത്രി കൊരയങ്ങാട് തെരുവിൽ കളിപ്പുരയിൽ ശ്രീലകത്തെത്തിയ കാളിദാസനെ ഗജറാണി ശ്രീദേവിയുടെ ഉടമകളായ രവീന്ദ്രനും, മകൻ രസ്ജിത്തും ആനപ്രേമികളും ചേർന്ന് സ്വീകരിച്ചു. കാളിദാസനെ കാണാൻ രാത്രിയിലും നിരവധി ആനപ്രേമികളാണ് കൊരയങ്ങാട് എത്തിയത്. വിശ്രമത്തിനു ശേഷം ഇന്നു രാവിലെ പിഷാരികാവിലെത്തിയ കാളിദാസന് ആനപ്രേമികളും, ക്ഷേത്ര ഭാരവാഹികളും ഉജ്വല സ്വീകരണമാണ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *