കേന്ദ്ര സർക്കാറിൻ്റെ വാഹനം പൊളിക്കൽ നയത്തിനെതിരെ കൊയിലാണ്ടിയിൽ തൊഴിലാളി പ്രതിഷേധം

കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ വാഹനം പൊളിക്കൽ നയത്തിനെതിരെ കോഴിക്കോട് ജില്ലാ മോട്ടോർ സംയുക്ത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കൂട്ട ധർണ നടത്തി. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന കൂട്ട ധർണ CITU നേതാവ് സി. അശ്വിനി ദേവ് ഉൽഘാടനം ചെയ്തു. STU നേതാവ് റാഫി അദ്ധ്യക്ഷത വഹിച്ചു.

കെ.എം. രാമകൃഷ്ണൻ, ടി.കെ. ചന്ദ്രൻ, ഷുക്കൂർ, ബാബു മണമൽ, സുരേഷ് ബാബു (ബസ് ഓണേഴ്സ് അസോസിയേഷൻ), ബിജു. പി എന്നിവർ സംസാരിച്ചു. എ. സോമശേഖരൻ സ്വാഗതവും, കെ.കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.





