കേരള കർഷക സംഘം കൊയിലാണ്ടി ഏരിയായിൽ ‘കർഷക നാദം’ വരിക്കാരെ ചേർത്തു

കൊയിലാണ്ടി: കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം കർഷക നാദം ഏരിയയിൽ എല്ലാ മേഖലകളിലും വരിക്കാരെ ചേർത്തു. ജില്ലാ സെക്രട്ടറി പി വിശ്വൻ വരിസംഖ്യ ഏറ്റു വാങ്ങി. കാരയാട്, അരിക്കുളം, കീഴരിയൂർ സൗത്ത്, കീഴരിയൂർ ആനക്കുളം, കൊയിലാണ്ടി സെൻറർ, ചേമഞ്ചേരി, കാപ്പാട്, വെങ്ങളം എന്നിവിടങ്ങളിൽ നിന്ന് വരിസംഖ്യ ഏറ്റു വാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം കെ ഷിജു, ഏരിയാ പ്രസിഡണ്ട് എഎം സുഗതൻ, എംഎം രവീന്ദ്രൻ ,കെ അപ്പു, പിസി സതീഷ് ചന്ദ്രൻ, ഇ അനിൽകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

