കര്‍ഷകസംഘം കൊയിലാണ്ടിയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച സുശീല്‍ കാജലിന് അഭിവാദ്യം അര്‍പ്പിച്ചും കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കര്‍ഷകസംഘം കൊയിലാണ്ടിയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ സെക്രട്ടറി പി. വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു അധ്യക്ഷത വഹിച്ചു. അഡ്വ. കെ. സത്യന്‍, പി. കെ. ഭരതന്‍, പി. ചന്ദ്രശേഖരന്‍, ഒ. ടി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

