കർക്കിടക മാസത്തിലെ കറുത്ത വാവിന് പിതൃപ്രീതിക്കായി ആയിരങ്ങൾ
കൊയിലാണ്ടി: കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃപ്രീതിക്കായി ആയിരങ്ങൾ ബലിതർപ്പണം നടത്തി. ഇത്തവണ വീടുകളിലാണ് മിക്കവരും തർപ്പണം നടത്തിയത് കോവിഡ് കാലമായതിനാൽ കൊയിലാണ്ടി പ്രശസ്തമായ ഉരുപുണ്യ കാവ്, ഉപ്പാലക്കണ്ടി, കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം തുടങ്ങിയ ബലിതർപ്പണ കേന്ദ്രങ്ങളിൽ തർപ്പണം ഉണ്ടായിരുന്നില്ല. വീടുകൾ കേന്ദ്രീകരിച്ചാണ് ബലിതർപ്പണം നടത്തിയത്. ബലിതർപ്പണം നടത്താൻ തലെ ദിവസം നോൽ മ്പ് നോറ്റതിനു ശേഷമാണ് ചടങ്ങ് നടത്തുന്നത്. പ്രത്യേക അടുപ്പിൽ ബലിച്ചോറ് തയ്യാറാക്കിയ ശേഷം ചാണകം മെഴുകിയ തറയിൽ നാക്കിലയിൽ തീർത്ഥം നൽകിയ ശേഷം ബലിച്ചോർ ഉരുളയാക്കി ഇലയിൽ നിവേദിക്കുന്നു. ഇങ്ങിനെ ചെയ്ത ശേഷം എള്ള്, കടുക്, കറുക, ചെറുള തുടങ്ങിയവ വിതറിയ ശേഷം കിണ്ടിയിലെ വെള്ളമെടുത്ത് തൂകി കൈ കൊട്ടി കാക്കയെ അറിയിക്കുന്നു ഇതൊടെയാണ് തർപ്പണം പൂർത്തിയാകുന്നത്.

