ചെരിയാല രാജനെ അനുസ്മരിച്ചു
കൊയിലാണ്ടി: ചെരിയാല രാജനെ അനുസ്മരിച്ചു. പന്തലായനി യുവജന ലൈബ്രറി & റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ചെരിയാല രാജന്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. കലാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങളിലും സാമൂഹിക രംഗങ്ങളും നിറ സാന്നിദ്ധ്യമായിരുന്ന രാജന്റെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത്‌കൊണ്ട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. യുവജന ലൈബ്രറിയുടെ പ്രസിഡണ്ടും കലായമിതിയുടെ മുഖ്യ സംഘാടകനുമായ ചെയരിയാല രാജൻ ലൈബ്രറി പ്രവർത്തനത്തിലൂടെയും കലാ സാസംക്കാരിക പ്രവർത്തനത്തിലൂടെയും പന്തലായനി പ്രദേശത്ത് പുരോഗമന പ്രസ്ഥാനം വളത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുൻ നഗരസഭ വൈസ് ചെയർമാനും രാജന്റെ അടുത്ത സുഹൃത്തുമായ ടി. കെ. ചന്ദ്രൻ മാസ്റ്റർ പറഞ്ഞു.

രണ്ട് വർഷം മുമ്പ് ഒരു അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ചെരിയാല രാജന്റെ ആകസ്മികമായ മരണം ഉണ്ടായത്. ഗൂഗിൾ മീറ്റിൽ ചേർന്ന അനുസ്മരണ പരിപാടിയിൽ ലൈബ്രറി പ്രസിഡണ്ട് എം. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. കാലത്ത് യുവജന ലൈബ്രറിയിൽ നടന്ന പുഷ്പാർച്ചനയിൽ നിരവധിപേർ പങ്കെടുത്തു. സി. അപ്പുക്കുട്ടി, എം. വി. ബാലൻ, ടി. നാരായണൻ മാസ്റ്റർ എം. സുധീഷ്, സി.കെ. ആനന്ദൻ, കെ. അനീഷ്, കെ.വി. അഞ്ജന, ശ്രീധരൻ അമ്പാടി, ഡോ. ബാബുരാജ്, എം. ഗോപി, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം. എം. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.


