KOYILANDY DIARY.COM

The Perfect News Portal

ഡോ. ദാമോദരൻ ഉണ്ണി മാസ്റ്ററുടെ (66) യുടെ മൃതദേഹം സംസ്ക്കരിച്ചു

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഡൽഹിയിൽ നിര്യാതനായ കൊയിലാണ്ടി സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം മുൻ ഡയറക്ടറും സാഹിത്യ വിഭാഗം പ്രൊഫസറുമായിരുന്ന പന്തലായനി നീലിമന ഡോ. ദാമോദരൻ ഉണ്ണി (66) യുടെ മൃതദേഹം സംസ്ക്കരിച്ചു. സ്വദേശമായ പന്തലായനി നീലിമനയിലായിരുന്നു ചടങ്ങുകൾ. ഡൽഹിയിലുള്ള മകളോടൊപ്പമായിരുന്നു അദ്ധേഹം. സംസ്കൃത ഭാഷയിലും സാഹിത്യത്തിലും അഗാധ പാണ്ഡ്യത്യമുണ്ടായിരുന്നു, ഭാര്യ: ലളിതകുമാരി. മക്കൾ: അഭിനവ് കൃഷ്ണൻ (സൈബർ പാർക്ക് കോഴിക്കോട്), ഡോ. അനഘ (സംസ്കൃതി ആയുർവേദ കോളേജ് മധുര ഉത്തർ പ്രദേശ്), മരുമകൻ: ഡോ: വൈഷ്ണവ്, (സംസ്കൃതി ആയുർവേദ കോളേജ് മഥുര),

നിരവധി ഗവേഷകരുടെ മാർഗ്ഗദർശിയായിരുന്ന ദാമോദരൻ ഉണ്ണി മാഷുടെ വിയോഗത്തിൽ സർവ്വകലാശാല പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. വൈസ് ചാൻസിലർ ഡോ. ധർമ്മരാജ് അടാട്ട്, പ്രൊ വൈസ് ചാൻസിലർ ഡോ. കെ എസ് രവികുമാർ, പ്രാദേശിക കേന്ദ്രം ഡയരക്ടർ പുഷ്പദാസൻ കുനിയിൽ, ഡോ കെ. വി നകുലൻ, ഡോ. കെ ആർ അംബിക, ടി നാരായണൻ, പ്രേമൻ തറവട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *