പോലീസ് നായ ‘റൂണി’യുടെ മിടുക്കിൽ കാണാതായ ആളെ കണ്ടെത്തി
കൊയിലാണ്ടി: റൂണിയുടെ മിടുക്കിൽ കാണാതായ ആളെ കണ്ടെത്തി. പയ്യോളി സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച പുലർച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത്. ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഡി.വൈ.എസ്.പി. ആർ. ഹരിദാസിൻ്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡിലെ റൂണിയെ വിട്ടു കൊടുത്തത്. വീടിന് 100 മീറ്റർ അകലെ ആളില്ലാത്ത വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. എ.എസ്.ഐ. കെ. പ്രവീൺ കുമാർ, ടി.ടി. ഷിനോസ് കുമാർ, പി. ജിതേഷ് കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബെൽജിയം മെനലോയിസ് ഇനത്തിൽ പെട്ട നായയാണിത്.

അമേരിക്കൻ പട്ടാളം ബിൻലാദനേയും ഐ.എസ്.എസ്.തലവൻ അലി അക്ബർ ബാഗ്ദാദിയേയും തിരഞ്ഞ് കണ്ടെത്താൻ ഈ ഇനത്തിൽ പെട്ട നായയെയാണ് ഉപയോഗിച്ചിരുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിന് കീഴിൽ മൂന്ന് ഡോഗ് സ്കോഡുകളിലായി ഒൻപത് നായകളാണുള്ളത്. ഒന്നര വയസുള്ള റൂണിക്കാണ് കൂട്ടത്തിൽ പ്രായം കുറഞ്ഞത്. മനുഷ്യൻ്റെ മണം മനസിലാക്കി തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച നായയാണ് റൂണി. മൂന്ന് മാസമായപ്പോഴാണ് റൂണിയുടെ പരിശീലനം തുടങ്ങിയത്. എട്ടു മാസമായി പയ്യോളി ഡോഗ് സ്കോഡിലെത്തിയിട്ട്.


