KOYILANDY DIARY

The Perfect News Portal

അഷറഫിനെ തട്ടിക്കൊണ്ട്പോയ സംഭവം 3 പേരെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഊരള്ളൂരിൽ പ്രവാസിയായ യുവാവിനെ തട്ടികൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചശേഷം ഉപേക്ഷിച്ച സംഭവത്തിൽ മെഡിക്കൽ കോളജിൽ ചികിൽസക്ക് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടരുന്നതിനിടെ 3 പേരെ അറസ്റ്റ് ചെയ്തു, റൂറൽ എസ്.പി. ശ്രീനിവാസ്, ഡി.വൈ.സ്: പി.കെ.കെ.അബ്ദുൾ ഷെരീഫ്, ആർ.ഹരിദാസ്, കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. എസ്.എസ്.ബി. ഡി.വൈ.എസ്.പി. സുനിൽകുമാറും സ്ഥലത്തെത്തിയിട്ടുണ്ട്. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൊടുവള്ളി പൂമുള്ള കണ്ടിയിൽ നൗഷാദ്, താനിക്കൽ മുഹമ്മദ് താലിഹ്, നെല്ലാം കണ്ടികളി തൊടുകയിൽ സെയ്ഫുദീൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അഷറഫിനെ ഇവർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 6.30 ഒടെയാണ് അഷറഫിനെ തോക്ക് ചൂണ്ടി എത്തിയ സംഘം തട്ടികൊണ്ട് പോയത്. രാത്രി 12 മണിയോടെ ചാത്തമംഗലം മരമില്ലിന് സമീപം അഷറഫിനെ കണ്ടെത്തുകയായിരുന്നു. ദേഹത്ത് പരുക്കുകളും ഉണ്ടായിരുന്നു.

കൊടുവള്ളി കേന്ദ്രീരീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണ് തട്ടികൊണ്ടു പോകലിനു പിന്നിൽ എന്നാണ് സൂചന. കസ്റ്റംസ് സംഘവും വിവരങ്ങൾ ശേഖരിക്കാൻ കൊയിലാണ്ടിയിലെത്തിയിരുന്നു. നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യലുമായി അഷറഫ് സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്. മുഖംമുടി ധരിച്ചാണ് തന്നെ കൊണ്ടുപോയതെന്നും ആളെ പരിചയമില്ലെന്നും പറയുന്നു. ഗുണ്ടാ നേതാവ് മോനായിയും സംഘവുമാണ് തട്ടികൊണ്ട് പോകലിന് പിന്നിലെന്ന് പോലീസിന് കിട്ടിയവിവരം . എന്നാൽ അഷറഫ് സ്വർണ്ണ കാരിയറാണെന്ന് പോലീസിനു മനസ്സിലായിട്ടുണ്ട്. കസ്റ്റംസ് സംഘവും അഷറഫിനെ ചോദ്യം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. അഷറഫ് പറഞ്ഞ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ചോദ്യം ചെയ്യലിനുശേഷം അഷറഫിനെ വിട്ടയച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *