KOYILANDY DIARY.COM

The Perfect News Portal

ധീര ജവാൻ ശ്രീജിത്തിൻ്റെ മൃതദേഹം നാളെ സംസ്കരിക്കും

കൊയിലാണ്ടി. ജമ്മു കാശ്മീരിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുബേദാർ മേജർ എം. ശ്രീജിത്തിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പൂക്കാടെ പടിഞ്ഞാറെ തറയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും. തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ ആയി ചടങ്ങുകൾ കാണിക്കാനാണ് തീരുമാനം. ശ്രീജിത്തിൻ്റെ വീരമൃത്യു ചേമഞ്ചേരി പഞ്ചായത്തിനെ കണ്ണീരിലാഴ്ത്തി. മാർച്ച് മാസത്തിലാണ് ശ്രീജിത്ത് നാട്ടിലെത്തി തിരിച്ചത്. നാട്ടിലെ അഭയം സെപെഷൽ സ്കൂളിലെക്ക് ആംബുലൻസ് വാങ്ങുന്നതിൽ പങ്കാളിയായിരുന്നു. തിരുവങ്ങൂൾ ഹെയർ സെക്കണ്ടറി സ്കൂളിലായിരുന്നു. പഠനം മദ്രാസ് റെജിമെൻ്റിലിരിക്കെ രാഷ്ട്രപദിയുടെ പ്രത്യേക സേനാ മെഡൽ നേടിയിട്ടുണ്ട്.

കുറച്ച് കാലം തൃശ്ശൂരിൽ എൻ.സി.സി. ഓഫീസറായും സേവനമനുഷ്ഠിഠിച്ചിട്ടുണ്ട്. പ്രത്യേക വിമാനത്തിൽ ഹൈദരബാദ് വഴി കോയമ്പത്തൂരിൽ എത്തുന്ന മൃതദേഹം റോഡ് മാർഗമായിരിക്കും നാട്ടിലെത്തിക്കുക. രാത്രി 10 മണിക്ക് എത്തി രാവിലെ സംസ്കരിക്കാനാണ് തീരുമാനം ചേമഞ്ചേരി പഞ്ചായത്ത് സി. കാറ്റഗറിയിലായതിനാൽ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. സംസ്കാര ചടങ്ങിൽ സർക്കാറിൻ്റെ ഔദ്യോഗിക പ്രതിനിധിയായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുക്കും. കാനത്തിൽ ജമീല എം.എൽ.എ. സ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. റവന്യൂ വിഭാഗം, പോലീസ്, സേനാ വിഭാഗവും സ്ഥലത്തുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *